തിരുവനന്തപുരം:രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തായിരുന്നു പ്രതിഷേധം.
രമ്യയെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
ALSO READ:
ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ 14 മണ്ഡലം കമ്മിറ്റികളിൽ 11 മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാരും മൂന്ന് ഡിസിസി ജനറൽ സെക്രട്ടറിമാരും രമ്യ ഹരിദാസിനെ ചിറയിൻകീഴ്കാർക്ക് വേണ്ട എന്ന് പറഞ്ഞുകൊണ്ട് അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. കെട്ടിയിറക്ക് സ്ഥാനാർഥി വേണ്ട പകരം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി വേണം.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ പട്ടികജാതി സംവരണ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കെപിഎം എസ്സുകാരും തണ്ടാ സമുദായക്കാരും പരവർ സമുദായക്കാരും അടങ്ങുന്ന ദളിത് വിഭാഗക്കാർ ഒട്ടനവധി ജീവിക്കുന്ന മണ്ഡലമാണത് ഏകദേശം 65,000 ത്തോളം വോട്ട് ഈ മൂന്ന് വിഭാഗത്തിനും കൂടി നിയോജക മണ്ഡലത്തിൽ ഉണ്ട് എന്നാൽ ഇതിൽ ഒന്നിനും പെടാത്ത രമ്യ ഹരിദാസിനെ കെട്ടിയിറക്കുമ്പോൾ അവിടെ ഇടതുപക്ഷത്തിന് ഈസി വാക്കായി ജയിച്ചു കയറുവാൻ സാധിക്കും മൂന്ന് ടേംകൊണ്ട് സിപിഐയുടെ മണ്ഡലമാണ് ആ മണ്ഡലം വീണ്ടും അവിടെ എൽഡിഎഫിനു തന്നെ രമ്യയുടെ വരവിലൂടെ വിജയ സാധ്യത ഉറപ്പിക്കുവാൻ സാധിക്കും. 11 മണ്ഡലം പ്രസിഡണ്ടുമാരും രമ്യക്കെതിരെ പ്രതിഷേധവും രേഖപ്പെടുത്തി കഴിഞ്ഞു മണ്ഡലത്തിൽ ഉടനീളം രമ്യ ഹരിദാസിനെതിരെ പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു.


































