Home News Breaking News അലുവ അതുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

അലുവ അതുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

Advertisement

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. നാല് പേരെ കൊല്ലത്ത് നിന്നും നാല് പേരെ മുണ്ടക്കയത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച വാഹനം ഉള്‍പ്പടെയുള്ളവ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

സംഭവത്തിൽ 8 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശി വിഷ്ണു‌, കുലശേഖരപുരം സ്വദേശികളായ അനീർ, മുഹമ്മദ് ആഷിക്, ഹു സൈൻ എന്നിവരെ രാത്രി പതിനൊന്നരയോടെ കോ ട്ടയം മുണ്ടക്കയത്തിനു സമീപമുള്ള മുരിക്കുംവയലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തഴവ സ്വദേശി നൗഫൽ (28), തേവലക്കര സ്വദേശി ഷിനു പീറ്റർ (28) എന്നിവരടക്കം 4പേർ നേരത്തേ പിടിയിലായിരുന്നു. ഇതിൽ 2 പേർ സംഭവത്തിൽ നേരിട്ടു ബന്ധപ്പെട്ടവരാ ണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത അറിയിച്ചു.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ ഭാഗമായവരുമാണ് അറസ്റ്റിലായത്.

also read.



അലുവ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികള്‍ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു.


കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവര്‍ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.

പ്രതീക്ഷയാണ് അതുലിൻ്റെ ഭാര്യ. മകൻ: ആത്മജ്. രജനിയുടെയും പരേതനായ അശോകന്റെയും മകനാ ണ്. വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചില ധികം കേസുകളിലെ പ്രതിയാണ്. 3 തവണ കാപ്പ കേസിൽ അറസ്‌റ്റ് ചെയ്തിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here