കോഴിക്കോട്. പൊലീസിന്റെ പിടിയിലായ നൈജീരിയൻ പൗരന്റെ ബാങ്ക് വിവരങ്ങൾ പരിശോധിക്കും. സൗത്ത് ഇന്ത്യയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യപ്രതിയാണ് പിടിയിലായ ചുക്വജേക്വ എബെനെസിർ. അന്താരാഷ്ട്ര ലഹരി വിൽപ്പന സംഘത്തിലെ പ്രധാനിയാണ് ചുക്വജേക്വ എബെനെസിർ. ഇയാൾ ഡൽഹിയിൽ എത്തിയിട്ട് കാലങ്ങളായി. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരനാണ് പ്രതി. ഇയാളുടെ ബാങ്ക് വിവരങ്ങളാണ് പോലീസ് പരിശോധിക്കാൻ ഒരുങ്ങുന്നത്.
also read :
എം.ഡി.എം.എ, ലഹരി ഗുളികകൾ, എൽ എസ് ഡി സ്റ്റാമ്പുകൾ എന്നിങ്ങനെ മാരക ലഹരി മരുന്നുകളാണ് പ്രതി ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത്. ഇയാൾക്ക് സഹായം ചെയ്യുന്നവരെ കണ്ടെത്താനും ലഹരി വാങ്ങുന്നവരെ പിടികൂടാനും ആണ് പ്രതിയുടെ ബാങ്ക് വിവരങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നത്.
ബാംഗ്ലൂരിൽ നിന്ന് വാട്ടർ ഹീറ്ററിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച മാരക ലഹരി മരുന്നുകൾ കോഴിക്കോട് എത്തിച്ച കേസിൽ 4 യുവാക്കളെ 2025 ൽ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയിരുന്നു. 2025 ൽ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ കഴിഞ്ഞദിവസം ഡൽഹിയിൽ നിന്ന് പിടിക്കൂടിയത്.


































