Home News Breaking News ഒരു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഒരു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

Advertisement

വെഞ്ഞാറമൂട് .ഒരു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി വെഞ്ഞാറമൂട് പോലീസ് ഇന്ന് അമ്മയെ കോടതിയിൽ ഹാജരാക്കും. വാമനപുരം സ്വദേശി അശ്വതിയാണ് മകൾ പവിത്രയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 5.30 യോടെയാണ് സംഭവം .


അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സമയം കുട്ടിക്ക് അനക്കമില്ലാത്തത് ശ്രദ്ധയിൽ പെട്ടു അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് കഴുത്തിൽ വിരലടയാളം കണ്ടത് ആശുപത്രി അധികൃതർ വെഞ്ഞാറമൂട് പോലീസിന് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എത്തി അമ്മയെയും ബന്ധുക്കളെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞത്.
ചോദ്യം ചെയ്തയുടൻ അമ്മ കുറ്റസമ്മതം നടത്തിയതായി വെഞ്ഞാറമൂട് പോലീസ് പറഞ്ഞു പ്രസവാനന്തരം അമ്മ മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നു എന്ന് പോലീസ് പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here