Home News Breaking News സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തുടർ ചര്‍ച്ചകൾക്കായി കോൺഗ്രസ് നേതൃത്വം നാളെ ഡൽഹിയിലെത്തും

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തുടർ ചര്‍ച്ചകൾക്കായി കോൺഗ്രസ് നേതൃത്വം നാളെ ഡൽഹിയിലെത്തും

Advertisement

തിരുവനന്തപുരം. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തുടർ ചര്‍ച്ചകൾക്കായി കോൺഗ്രസ് നേതൃത്വം നാളെ ഡൽഹിയിലെത്തും. നേരത്തെ തീരുമാനമായ 50ലേറെ സീറ്റുകളിലെ പട്ടിക കൈമാറി അംഗീകാരം വാങ്ങിക്കും. ഇതിനുശേഷമാകും തെക്കൻ ജില്ലകളിലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുക പത്തനംതിട്ടയും തിരുവനന്തപുരവും ആണ് സ്ഥാനാർത്ഥി നിർണയം കടുകട്ടിയാകുന്ന രണ്ടു ജില്ലകൾ

( 20 സെറ്റിംഗ് സീറ്റുകൾ തൃത്താല ഉൾപ്പെടെ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകൾ, സംവരണ സീറ്റുകൾ, ഒരൊറ്റ പേര് മാത്രം ഉള്ള വട്ടിയൂർക്കാവ് കൊട്ടാരക്കര അടക്കം സീറ്റുകൾ അങ്ങനെ 50 ലേറെ സീറ്റുകളിൽ ആണ് ധാരണ ആയിട്ടുള്ളത്. ഈ പട്ടിക സ്ക്രീനിങ് കമ്മറ്റിക്ക് കൈമാറി അനുമതി വാങ്ങും. തുടർച്ചകളുടെ ഭാഗമായി തെക്കൻ ജില്ലകളിലെ സീറ്റ് നിർണയത്തിലും ഇടപെടൽ ഉണ്ടാകും. നിലവിൽ നേതൃത്വത്തിന് തലവേദന ആയിരിക്കുന്നത് തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലെ സ്ഥാനാർത്ഥിനിർണയമാണ്. വെറും 5 സീറ്റുകൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആളുകളെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ട്. ആറന്മുളയിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയേയും സംവരണ സീറ്റായ അടൂരിൽ രമ്യ ഹരിദാസിനെയും പരിഗണിക്കുന്നതിനിടെയാണ് ജില്ലാ നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയത്.

ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് കെസി വേണുഗോപാൽ അടക്കം നേതാക്കളെ കണ്ട് ബോധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ എങ്ങനെയാകും എന്നുള്ളത് നിർണായകമാണ്. അതിനുവേണ്ടി കോതമംഗലവും നേതൃത്വം പരിഗണിക്കുന്നുണ്ട്. നിലവിൽ പി ജെ ജോസഫിന്റെ കയ്യിലുള്ള കോതമംഗലം അവർ വിട്ട് നൽകിയില്ലെങ്കിൽ അതും തിരിച്ചടിയാകും. തിരുവനന്തപുരത്ത് ഒരു ഡെസനിലേറെ മുതിർന്ന നേതാക്കൾ സീറ്റിനായി മുറവിളി കൂട്ടുന്നുണ്ട്. ഈ മുതിർന്ന നേതാക്കളിൽ ആർക്കൊക്കെ സീറ്റ് നൽകും എന്നുള്ളതും തലവേദനയാണ്. ഇക്കാര്യത്തിലുള്ള ധാരണകൾ ഡൽഹി ചർച്ചയിൽ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

ഇതിനിടെ പിജെ ജോസഫിൽ നിന്നും നാല് സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത് രണ്ടാംഘട്ട ചർച്ചയിലും ഇക്കാര്യത്തിൽ ധാരണ ആയിട്ടില്ല കോതമംഗലം ഇടുക്കി ഏറ്റുമാനൂർ കുട്ടനാട് സീറ്റുകൾ വിട്ടു നൽകണമെന്നുള്ളതാണ് കോൺഗ്രസിന്റെ ആവശ്യം എന്നാൽ ജോസഫ് വിഭാഗം വഴങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ആദ്യഘട്ട പട്ടിക എന്നുള്ള നിലയ്ക്ക് 50 പേരുടെ പട്ടിക പ്രഖ്യാപിക്കും. 85 മുതൽ 90സീറ്റുകളിൽ വരെ ആണ് കോൺഗ്രസ്‌ ഇത്തവണ മത്സരിക്കുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here