തിരുവനന്തപുരം:തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയെ കണ്ടെത്തിയ സിപിഐ അടൂരിലും യുവരക്തത്തെ കളത്തിലിറക്കുന്നു.
കവി ആലങ്കോട് ലീലാകൃഷ്ണൻ തൃശ്ശൂരിൽ സ്ഥാനാർത്ഥിയാകും. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ അംഗം പ്രിജി കണ്ണനാണ് അടൂരിൽ സ്ഥാനാർത്ഥി.കരുനാഗപ്പള്ളിയിൽ എംഎസ് താരയും, ചടയമംഗലത്ത് മന്ത്രി ജെ.ചിഞ്ചുറാണിയും ചാത്തന്നൂരിൽ ആർ രാജേന്ദ്രനും ഹരിപ്പാട്ട് റ്റിറ്റി ജിസ് മോനും സ്ഥാനാർത്ഥികളാകും.
ഒല്ലൂരിൽ മന്ത്രി കെ രാജൻ വീണ്ടും മത്സരിക്കും.കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി ആർ സുനിൽകുമാറിന് ഇളവ്
നാട്ടികയിൽ മുൻ എംഎൽഎ ഗീതാഗോപി സ്ഥാനാർത്ഥിയാകും.
സിറ്റിംഗ് എംഎൽഎ സിസി മുകുന്ദനെ ഒഴിവാക്കി.
കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജ് മത്സരിക്കും.ഇ കെ ടൈസൻ പറവൂരിൽ വി ഡി സതീശനെ നേരിടും.
തിരുവനന്തപുരത്ത് ചേർന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് – എക്സിക്യൂട്ടീവ് – കൗൺസിൽ യോഗങ്ങൾ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്



































