അങ്കമാലി. ജാസ്ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ പ്രതികളാകും. പ്രതി സിറിയക്ക് ജോർജിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയടക്കം പ്രതിപട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇവരെ കണ്ടെത്താൻ സിറിയക്കിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
ഒളിവിൽ കഴിയാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. അപകടത്തിന് ശേഷം കൊച്ചിയിൽ തുടർന്ന സിറിയക് ജാസ്ലിയയുടെ മരണശേഷം ഒളിവിൽ പോയി .
വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സിറിയക്ക് പിടിയിലാകുന്നത്.




































