Home News Breaking News ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

Advertisement

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വയലാര്‍ സ്വദേശി ആരവ് കൃഷ്ണ (24), തണ്ണീര്‍മുക്കം സ്വദേശി നന്ദഗോപാല്‍ (22) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല 11-ാം മൈല്‍ പള്ളിക്കവലയില്‍ വെച്ചാണ് അപകടം. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

എതിര്‍ദിശയില്‍ നിന്നും വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here