Home News Breaking News യാത്രയ്ക്കിടെ കുപ്പിവെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി, ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണു; വയോധികന് ദാരുണാന്ത്യം

യാത്രയ്ക്കിടെ കുപ്പിവെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി, ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണു; വയോധികന് ദാരുണാന്ത്യം

Advertisement

കൊച്ചി: ആലുവയിൽ ട്രെയിൻ യാത്രയ്ക്കിടെ കുപ്പി വെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ വ്യക്തി ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ് മരിച്ചു. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് പനമണ്ണ് സ്വദേശി ചിരട്ടോലിൽ സി എ മാത്യു (മോഹൻ-63) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.

ചുങ്കത്തറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായിരുന്ന മാത്യു ആർമി റിട്ട. ക്യാപ്റ്റനായിരുന്നു. തിരുവല്ലയിൽ വിമുക്ത ഭടൻമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആലുവയിൽ അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here