തിരുവനന്തപുരം.മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് വീടുകൾ നൽകുന്ന ടി സിദ്ദിഖ് എംഎൽഎയെ കൂവിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ടി സിദ്ദിഖ് എന്തിനാണ് തന്നെ ആക്ഷേപിക്കുന്നത് എന്നറിയില്ലെന്ന് രാജൻ വ്യക്തമാക്കി. ആരെയും കൂവിവിളിച്ച് ഓടിക്കാൻ ഒരു ആസൂത്രണവും ഉണ്ടായിട്ടില്ല. ടൗൺഷിപ്പ് ഉയരില്ല എന്ന വ്യാപക പ്രചരണത്തിന്റെ ഓർമ്മകളിലാണ് തറക്കല്ലിട്ടാൽ അത് വീടാകുമെന്ന് താൻ പറഞ്ഞത്. മറ്റാരെയും ഉദ്ദേശിച്ചിട്ടില്ല എന്നും സിദ്ദിഖിന് തെറ്റിദ്ധാരണ വേണ്ടെന്നും രാജൻ വ്യക്തമാക്കി
‘കൂവൽ’ വിവാദത്തിൽ റവന്യൂ മന്ത്രി. കൂവുന്നവരോട് അധ്യക്ഷൻ എന്ന നിലയിൽ അരുതെന്ന് ആംഗ്യം കാണിച്ചു.വേദിക്ക് താഴെയുണ്ടായിരുന്ന നേതാക്കളോട് ഇടപെടാൻ ആവശ്യപ്പെട്ടു.മുൻ എംഎൽഎ സി കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ അതിനുവേണ്ടി ശ്രമിക്കുന്നത് കണ്ടു.ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്
സിദ്ദിഖ് തന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനും ആണ്. തെറ്റിദ്ധാരണയാണ് സിദ്ദിഖിനുണ്ടായിട്ടുള്ളത്. ‘തറക്കല്ലിടൽ ‘ പരാമർശം നടത്തിയത് സർക്കാർ നിലപാടിന്റെ ഭാഗമായി. ടൗൺഷിപ്പിന് തറക്കല്ലിട്ടപ്പോൾ വീട് ഉയരില്ല എന്ന് വ്യാപക പ്രചരണം നടന്നു. ആ ഓർമ്മകളിൽ നിന്നാണ് താൻ പ്രസംഗിച്ചത്. കല്ലിട്ടാൽ അത് വീടാകും എന്ന് പറഞ്ഞത് ഈ പ്രചാരണങ്ങളെ മുൻനിർത്തിയാണ്. മറ്റാരെയും ഉദ്ദേശിച്ചിട്ടില്ല എന്നും കെ രാജൻ

































