Home News Breaking News എൽ.ഡി.എഫിന്റെ ഉഭയകക്ഷി ചർച്ച തുടരുന്നു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മറ്റു കക്ഷികളുടെ ആവശ്യങ്ങൾ ചർച്ചയാകും

എൽ.ഡി.എഫിന്റെ ഉഭയകക്ഷി ചർച്ച തുടരുന്നു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മറ്റു കക്ഷികളുടെ ആവശ്യങ്ങൾ ചർച്ചയാകും

Advertisement

തിരുവനന്തപുരം. എൽ.ഡി.എഫിന്റെ ഉഭയകക്ഷി ചർച്ച തുടരുന്നു. ശനിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മറ്റു കക്ഷികളുടെ ആവശ്യങ്ങൾ ചർച്ചയാകും. എല്ലാ പാർട്ടികളുമായുള്ള ചർച്ച ഇനിയും പൂർത്തിയാക്കിയിട്ടില്ല. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ കൂടി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയും കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.

അതിനിടെ മുഖ്യമന്ത്രി – മോഹൻലാൽ അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തു വരും. ചാനലുകളിൽ നാം മുന്നോട്ട് എന്ന പരിപാടിക്ക് പകരമാകും അഭിമുഖം നൽകുക. ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചുള്ള സമരവും സംസ്ഥാന വ്യാപകമായി ശക്തമാക്കും.

Advertisement