Home News Breaking News തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ ജില്ലയിൽ വേണ്ട

തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ ജില്ലയിൽ വേണ്ട

Advertisement

പത്തനംതിട്ട. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ ജില്ലയിൽ മത്സരിക്കേണ്ടെന്ന് കോൺഗ്രസിന്റെ ജില്ലാ നേതാക്കൾ.
ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥികൾ വേണ്ടെന്ന ആവശ്യം ഉയര്‍ന്നത്.

അഞ്ച് സീറ്റുകളിലും ജില്ലയിൽ നിന്നുള്ള ആളുകൾ മത്സരിച്ചാൽ മതിയെന്നാണ് നേതാക്കളുടെ ആവശ്യം. ഭൂരിപക്ഷം നേതാക്കളും ആവശ്യത്തെ പിന്തുണച്ചു. തിരുവല്ല മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. നിലവിൽ കേരള കോൺഗ്രസ് ജോസഫിന്റെ കൈവശമുള്ള സീറ്റ് കൈമാറണമെന്നാണ് ജില്ലയിലെ കോൺഗ്രസ്‌ നേതാക്കളുടെ ആവശ്യം. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് യോഗത്തിന് ശേഷം ജില്ലാ നേതാക്കൾ അറിയിച്ചു.

Advertisement