Home News Kerala ശബരിമലയിലെ യുവതീപ്രവേശം: പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീംകോടതി

ശബരിമലയിലെ യുവതീപ്രവേശം: പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീംകോടതി

Advertisement

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീംകോടതി. ഒന്‍പതംഗ ബെഞ്ചാകും വാദം കേള്‍ക്കുക. യുവതീ പ്രവേശത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലും എതിര്‍ക്കുന്നവരുെട വാദം 14,15,16 തീയതികളിലും കേള്‍ക്കും. ഏപ്രില്‍ 22ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും കോടതി അറിയിച്ചു. മാര്‍ച്ച് 14ന് മുന്‍പ് കക്ഷികള്‍ നിലപാട് എഴുതിയറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പരമേശ്വറിനെക്കൂടി അമിക്കസ് ക്യൂറിയായി നിയോഗിച്ചു. 


പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജികള്‍ നിലനിര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. അതേസമയം, സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ സമയപരിധി നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് നിലപാട് വ്യക്തമാക്കേണ്ടിവരും. പുനഃപരിശോധന ഹര്‍ജികളെ ഇതുവരെ എതിര്‍ത്തിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. 

Advertisement