Home News Kerala ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്… അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്… അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

Advertisement

തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും.  ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം 25ന് രാവിലെ 8.45ന് ആരംഭിക്കും. ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് 10ന് നന്ദഗോവിന്ദം ഭജൻസ് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് 23ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് 3ന് ആണ് പൊങ്കാല. രാവിലെ 9.45ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.15ന് ഉള്ള ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23-ന് വൈകിട്ട് 5.30-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം.

പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.

Advertisement