കോഴിക്കോട്. പണിമുടക്ക് ദിനത്തിലും പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര തുടരും.യാത്ര നിർത്തിവെച്ച് പണിമുടക്കിന്റെ ഭാഗമാകണമെന്ന് INTUC ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകളുടെ അഭ്യർത്ഥന തള്ളിയാണ് യാത്ര തുടരുന്നത്.കോൺഗ്രസ് നേതാക്കളെ നേരിട്ട് കണ്ട് പണിമുടക്കിന്റെ ഭാഗമാകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തായിരുന്നിട്ടും ബന്ദും ഹര്‍ത്താലും നടത്തിയില്ല എന്ന ഇമേജ് തുറന്നുകാട്ടാനാണ് വി ഡി സതീശന്‍ ഈ അവസരം ഉപയോഗിക്കുന്നത്.
എന്നാൽ വി ഡി സതീശൻ നയിക്കുന്ന യാത്ര നാളെ കോഴിക്കോട് ജില്ലയിൽ തുടരും.യാത്ര നിർത്തിവയ്ക്കണമെന്ന ആവശ്യത്തിനോട് ഇതുവരെയും നേതൃത്വം പ്രതികരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പറയുന്നു.അതേസമയം പണിമുടക്ക് കണക്കിലെടുത്ത് എൽഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥകൾ മാറ്റിവെച്ചിട്ടുണ്ട്
പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ പിസിസികൾക്കും ഇതിനോടകം AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കത്തയച്ചിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കേണ്ടത് കോൺഗ്രസിന്റെ കൂടി ആവശ്യം ആണെന്ന് INTUC പറയുന്നു.
നേതൃത്വത്തിനെതിരെ വിമർശനമില്ല പക്ഷെ യാത്ര നിർത്തിവെയ്ക്കേണ്ടതായിരുന്നെന്ന് UDF അനുകൂല തൊഴിലാളി സംഘടനകൾക്ക് അഭിപ്രായമുണ്ട്.




































