Home News Kerala ചിന്നു പാപ്പുവിന്റെത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്…. ചിന്നുവിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു

ചിന്നു പാപ്പുവിന്റെത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്…. ചിന്നുവിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു

Advertisement

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ജനുവരി 25നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ചിന്നു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.
ആത്മഹത്യ ചെയ്ത വ്‌ലോഗര്‍ ചിന്നു പാപ്പു ദിവസങ്ങള്‍ക്കു മുന്‍പ് പങ്കുവച്ച വിഡിയോ പ്രേക്ഷകര്‍ക്കിടയില്‍ നൊമ്പരമാകുന്നു. വ്‌ലോഗില്‍ അതീവ സന്തോഷവതിയായി കാണുന്ന ഈ 25കാരി കുട്ടി പെട്ടെന്ന് ജീവനൊടുക്കേണ്ടി വന്ന സാഹചര്യം എന്തായിരിക്കുമെന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകളില്‍ ആളുകള്‍ ചോദിക്കുന്നത്.
തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ ആണ്‍സുഹൃത്ത് റൂമിലെത്തി നോക്കിയപ്പോഴാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ ചിന്നു പാപ്പുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് സുഹൃത്ത് മറ്റൊരാളോടൊപ്പം റൂമിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചിന്നുവിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചിന്നുവിന്റെയും യുവാവിന്റെയും മൊബൈല്‍ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. ആത്മഹത്യയ്ക്ക് യുവാവ് പ്രേരിപ്പിച്ചിരുന്നോ എന്നതുള്‍പ്പെടെ അന്വേഷിക്കുകയാണ്.

Advertisement