Home News Breaking News ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഗൃഹനാഥൻ വീട് പൂട്ടി തീയിട്ടു

ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഗൃഹനാഥൻ വീട് പൂട്ടി തീയിട്ടു

Advertisement

പത്തനംതിട്ട .വകയാറിൽ ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഗൃഹനാഥൻ വീട് പൂട്ടി തീയിട്ടു. ഭാര്യ രജനിക്കും ഇളയ മകനും പൊള്ളലേറ്റു. വീടിന് തീയിട്ട സിജുവിനെ കോന്നി പോലീസ് പുലർച്ചയോടെ പിടികൂടി. വീടിൻ്റെ ഒരുഭാഗം പൂർണമായി കത്തിയമർന്നു.

ഇന്നലെ രാത്രി ഒന്നരയോടെ ആയിരുന്നു സംഭവം. രജനിയും മക്കളായ പ്രവീണയും പ്രണവും ഉറങ്ങുന്നതിനിടയായിരുന്നു സിജു വീടിന് തീയിട്ടത്. രജനിയോടുള്ള സംശയത്തെ തുടർന്നാണ് സിജു വീടിന് തീ ഇട്ടതെന്ന് പോലീസ് പറയുന്നു. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റു. ഇളയ മകൻ പ്രണവിനും പരിക്കുണ്ട്. വീടിന്റെ ഒരു ഭാഗം പൂർണമായി കത്തിയമർന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രജനിയെയും മക്കളെയും വീടിന് പുറത്തെത്തിച്ചത്. തീപടർന്നതോടെ പുറത്തേക്ക് ഇറങ്ങാൻ കഴിയാതിരുന്ന രജനിയും മക്കളും മച്ചിന് മുകളിൽ പിടിച്ചിരിക്കുകയായിരുന്നു.

പരിക്കേറ്റ രജനിയെയും മകനെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന് തീ വെച്ചശേഷം രക്ഷപ്പെട്ട സിജുവിനെ പുലർച്ചയോടെ പ്രമാടത്ത് നിന്ന് കോന്നി പോലീസ് പിടികൂടി. സിജുവിൻ്റെയും രജനിയുടെയും രണ്ടാം വിവാഹമായിരുന്നു. വീടിനോട് ചേർന്നുള്ള അങ്കണവാടി കെട്ടിടത്തിലേക്കും തീ പടർന്നു.

പെയിൻ്റ് പണിക്കാരൻ ആയിരുന്നു സിജു. ലോട്ടറി വിൽപ്പനയായിരുന്നു രജനിയുടെ തൊഴിൽ. നേരത്തെയും ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Advertisement