Home News Kerala സ്പീക്കർ എ.എൻ ഷംസീറിനെ വിമർശിച്ചു ഗവർണർരാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ

സ്പീക്കർ എ.എൻ ഷംസീറിനെ വിമർശിച്ചു ഗവർണർരാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ

Advertisement

തിരുവനന്തപുരം.നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെ വിമർശിച്ചു ഗവർണർ
രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ.
നയപ്രഖ്യാപന ദിവസത്തെ മുഴുവൻ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള
ലോക്ഭവന്റെ കത്തിനു മറുപടി നൽകില്ലെന്നു കഴിഞ്ഞ ദിവസം സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നു.മാധ്യമങ്ങൾക്ക്
നൽകിയ ശേഷം സ്പീക്കറുടെ ഓഫീസിന് കോപ്പി വെച്ച് നൽകിയ കത്തിൽ മറുപടി
പറയേണ്ടതില്ലെന്നായിരുന്നു എ.എൻ ഷംസീറിന്റെ നിലപാട്.എന്നാൽ രഹസ്യ സ്വഭാവമുള്ള കത്ത് എന്ന സ്പീക്കറുടെ വാദത്തെ ഗവർണർ തള്ളി.സ്പീക്കർക്ക് നൽകിയത് യഥാർത്ഥ കത്ത് ആണെന്നും,
മാധ്യമങ്ങൾ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും
ഗവർണർ വിശദീകരിക്കുന്നു.കത്തിനു സ്പീക്കർ പ്രതികരിച്ച രീതി ശരിയല്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

Advertisement