25.8 C
Kollam
Wednesday 28th January, 2026 | 01:23:41 AM
Home News Breaking News രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ സത്യവാങ്മൂലം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ സത്യവാങ്മൂലം

Advertisement

കൊച്ചി. നേരിട്ടത് ക്രൂരമായ ബലാത്സംഗമെന്ന് ആദ്യ കേസിലെ പരാതിക്കാരി

പരാതിക്കാരിയുടെ വെളിപ്പെടുത്തൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ

മുൻ‌കൂർ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും


ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു; ആ വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിൽ

പ്രതിക്ക് മുൻ‌കൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയം

ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തി

സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി

ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരുക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ച് പരാതിക്കാരി

ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം

ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ചതും ദുരുപദിഷ്ടവുമായ വസ്തുതകളും അർദ്ധ സത്യങ്ങളും

വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം

സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം 

പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളും

രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ടെന്ന് പരാതിക്കാരി

അതിൽ ഒന്നിൽ പ്രായപൂർത്തിയാകാത്ത അതിജീവിത

അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ തനിക്കെതിരെ നിൽക്കുന്ന ആരെയും ഭീഷണിപ്പെടുത്തുന്നത് രാഹുലിന്റെ രീതി

അധികാരവും സ്വാധീനവുമുള്ള എം എൽ എക്ക് ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും

നിലവിൽ അറസ്റ്റിലായ കേസിൽ അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ല

ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിക്കാൻ സഹകരിക്കുന്നില്ല.കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കേണ്ടത് അത്യാവശ്യം

പരാതിക്കാരിക്ക് നേരെ ഇപ്പോഴും രാഹുൽ അനുയായികളുടെ സൈബർ ആക്രമണം
എഫ് ഐ ആർ ചോർത്തി പരാതിക്കാരിയുടെ സ്വകാര്യത ഹനിക്കാൻ ആസൂത്രിത ശ്രമം

പരാതിക്കാരിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വക്കേറ്റ് ജോൺ എസ് റാൽഫ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here