കിളിമാനൂർ.
വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ച സംഭവത്തിലെ പ്രതിഷേധം
പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു കിളിമാനൂർ പോലീസ്
ഒമ്പത് പേർക്കെതിരെയാണ് കേസ്.കണ്ടാലറിയാവുന്ന അമ്പതോളം പേരും പ്രതികൾ
ഇന്നലെയാണ് വാഹനാപകടത്തിൽ മരിച്ച രജിത്തിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചത്
പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തു കളിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം
ഇന്നലെ
മരിച്ച കുന്നുമ്മൽ സ്വദേശി രജിത്തിന്റെ മൃതദ്ദേഹവുമായിട്ടായിരുന്നു പ്രതിഷേധവും
തുടർന്നു സംഘർഷവും ഉണ്ടായത്.
ഒടുവിൽ വർക്കല DYSP നേരിട്ടെത്തി
അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിൽ
ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം
അവസാനിപ്പിച്ചത്.
ജനുവരി നാലിനാണ് ക്രൂരമായ സംഭവം നടക്കുന്നത്.കുന്നുമ്മൽ സ്വദേശി രജിത്തും
ഭാര്യ അംബികയും ബൈക്കിൽ യാത്ര
ചെയ്യവേ അമിതവേഗതയിൽ അലക്ഷ്യമായി
വന്ന മഹീന്ദ്ര ജീപ്പ് താർ വാഹനം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.അപകടത്തിനു ശേഷവും
രക്ഷപെടാൻ വാഹനം പിന്നോട്ട് എടുത്തപ്പോൾ അംബികയുടെ ദേഹത്ത് കയറിയിറങ്ങി.
സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട
വാഹനം പിന്നീട് തടഞ്ഞു നിർത്തി നാട്ടുകാർ പിടികൂടി.വാഹനത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നു
ദൃക്‌സാക്ഷികൾ പറഞ്ഞിട്ടും,പോലീസ് കസ്റ്റഡിയിൽ എടുത്തത് ഒരാളെ മാത്രം.
ചികിത്സയിൽ ആയിരുന്ന അംബിക ജനുവരി
ഏഴിനും രജിത്ത് ഇന്നലെ രാത്രിയും മരിച്ചു.
ഇതോടെയാണ് ബന്ധുക്കൾ മൃതദേഹവുമായി
കിളിമാനൂർ സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ കയ്യൂക്ക് കൊണ്ടു നേരിടാനാണ് പോലീസ് ആദ്യം ശ്രമിച്ചത്.
അപകട സമയത്തു വാഹനത്തിൽ നിന്നും
ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി കാർഡ് ലഭിച്ചിരുന്നു.
ഉന്നതരെ സംരക്ഷിക്കാൻ കിളിമാനൂർ
പോലീസ് ശ്രമിക്കുന്നുവെന്നു ബന്ധുക്കൾ
പിന്നാലെ ബന്ധുക്കളുമായി വർക്കല DYSP
നേരിട്ടെത്തി ചർച്ച നടത്തി.കൊലപാതക
കുറ്റം ചുമത്തിയിട്ടുണ്ടെന്നും പ്രതികളെ
ഉടൻ അറസ്റ്റ് ചെയ്യുമെന്നുമുള്ള DYSP യുടെ
ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു
പോലീസ് കസ്റ്റഡിയിൽ എടുത്ത അപകടമുണ്ടാക്കിയ വാഹനം ഇന്നലെ
രാത്രി കത്തിക്കാൻ ശ്രമിച്ചിരുന്നു.
ഇതു തെളിവ് നശിപ്പിക്കാനാണെന്ന
വിമർശനം ഉയർന്നതോടെ അലക്ഷ്യമായി
റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനം പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി സൂക്ഷിച്ചു.

































