Home News Breaking News സ്വർണ്ണക്കൊള്ളയിൽ ശബരിമലയിൽ വീണ്ടും എസ്ഐടി പരിശോധന

സ്വർണ്ണക്കൊള്ളയിൽ ശബരിമലയിൽ വീണ്ടും എസ്ഐടി പരിശോധന

Advertisement

ശബരിമല.സ്വർണ്ണക്കൊള്ളയിൽ ശബരിമലയിൽ വീണ്ടും എസ്ഐടി പരിശോധന.ശ്രീകോവിലെ സ്വർണ്ണപ്പാളിയും സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളികളും വിശദമായി പരിശോധിക്കുന്നു. അതേ സമയം ദ്വാരപാലക കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുo.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ
സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും അടക്കമുള്ള കാര്യങ്ങളിൽ വീണ്ടും അന്വേഷണം തുടങ്ങി പ്രത്യേക അന്വേഷണ സംഘo. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധമുള്ള കാര്യങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷണം ഉണ്ടാകും. ശബരിമല സന്നിധാനത്ത് രണ്ടുദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐടിയുടെ തീരുമാനം.

എസ് ഐ ടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ശബരിമലയിൽ എത്തി വീണ്ടും അന്വേഷണം നടത്തുന്നത്. അതേ സമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി .ഹർജിയിൽ വിധി പിന്നീട് പറയുംദ്വാരപാലക കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും SIT കുറ്റപത്രം സമർപ്പിക്കാത്തത് കാട്ടിയായിരുന്നു ജാമ്യഹർജി.പ്രതിക്ക് ജാമ്യം നൽകിയാൽ കർശന ഉപാധികൾ വേണമെന്ന് പ്രോസിക്യൂഷൻ വാദം .ജാമ്യം ലഭിച്ചാലും പോറ്റി ജയിൽ മോചിതനാകില്ല
കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുകയാണ്.ശബരിമല മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനെ SIT കസ്റ്റഡിയിൽ വിട്ടു
ശ്രീകുമാറിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് SIT ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്

Advertisement