Home News Breaking News സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്, അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ മുരളീധരൻ

സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്, അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ മുരളീധരൻ

Advertisement

തിരുവനന്തപുരം. സാമുദായിക സംഘടനകൾ യോജിക്കുന്നതിൽ തെറ്റില്ല,എന്നാൽ സ്വർണം കട്ടവർക്ക് ആരും വോട്ടുചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.പ്രതിപക്ഷനേതാവ് പറയുന്നത് കോൺഗ്രസ് അഭിപ്രായം; പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ആരുണ്ടെന്ന് എൻഎസ്എസ് പറഞ്ഞാല്‍ അങ്ങനെ പറയണ്ടാന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമോ

സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്. അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ.മുരളീധരൻ. വിമർശനങ്ങൾക്ക് ഞങ്ങൾ മറുപടി പറയും
ഏതു സാഹചര്യത്തിലായാലും യുഡിഎഫ് അധികാരത്തിൽ വരും. ഏതെങ്കിലും കോൺഗ്രസ് നേതാവിനെ പാർട്ടിക്ക് പുറത്തുള്ളയാൾ ആക്രമിച്ചാൽ ശക്തമായി എതിർക്കും. തെറ്റുപറ്റിയാൽ തിരുത്താൻ ഹൈക്കമാൻഡ് ഉണ്ട്. മലപ്പുറം പരാമർശത്തെയാണ് എതിർത്തത് സമുദായത്തെ അല്ല

Advertisement