തിരുവനന്തപുരം. ലീഗ് ജയിച്ചത് വർഗ്ഗീയ ശക്തികളുടെ വോട്ട് കൊണ്ട് ആണോയെന്ന ചോദ്യത്തിനോട് ക്ഷുഭിതനായി മന്ത്രി സജി ചെറിയാൻ . തൻ്റെ വാക്കുകൾ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകി.ഭൂരിപക്ഷ വർഗീയതയെ എതിർത്ത് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു
വർഗ്ഗീയതയോട് സമരസപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.അത് എതിർക്കണം.39 അംഗങ്ങൾ ഉള്ള കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ മതേരത്വം പറഞ്ഞ എൽ ഡി എഫിനും , യുഡിഎഫിനും ലഭിച്ചത് തുശ്ചമായ സീറ്റ്.വർഗ്ഗീയത പറഞ്ഞ ബി ജെ പി 12 സീറ്റിലും 22 സീറ്റ് മുസ്ലീം ലീഗിനും ലഭിച്ചു.വർഗീയ കലാപം നടന്നത് ഏത് കാലത്ത്. ഇടതു മുന്നണി കാലഘട്ടത്തിൽ വർഗീയത ഉണ്ടായില്ല.വർഗ്ഗീയതയെ നേരിടാൻ മതനിരപേക്ഷിത ഉയർത്തിപ്പിടിക്കണം
ബി ജെ പി യുടെ ഭാഗമായി 25 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളിൽ നിന്ന് എം പി മാരില്ല. അതിനെയാണ് താൻ എതിർത്തത്.അതാണ് ചൂണ്ടിക്കാണിച്ചത്.
അതേസമയം സജി ചെറിയാൻ RSS ഏജന്‍റ് ആണെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. നാട്ടിൽ മതപരമായ വേർതിരിവ് ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നട്കുന്നു. സംഘപരിവാറും സജി ചെറിയാനും ഭരണഘടനയ്ക്ക് എതിര്. പ്രസ്താവന RSS വോട്ട് നേടാനുള്ള ചെങ്ങന്നൂർ ഡീലോ? സംസ്ഥാന തല ഡീലോ?. സജി ചെറിയാന്റെ പ്രസ്താവന സത്യ പ്രതിജ്ഞാലംഘനമെന്ന് യൂത്ത് കോൺഗ്രസ്സ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. പ്രസ്താവന ബോധപൂർവമെന്നും വിമർശനമുയര്‍ത്തി.































