തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
ദേശീയപാതയിൽ കല്ലമ്പലം കടമ്പാട്ട്കോണത്താണ് അപകടം
തിരുവനന്തപുരത്തുനിന്ന് ഊന്നിൻമൂട്ടിലേക്ക് പോകുകയായിരുന്ന ക്വാളിസ് കാറിനാണ് തീ പിടിച്ചത്.
കാറിൽ സ്ത്രീകൾ ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നു.
ബോണറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ റോഡിന് സമീപത്തേക്ക് കാർ നിർത്തി.
കാറിൽ ഉണ്ടായിരുന്നവർ ഉടൻതന്നെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.
കാർപൂർണമായും കത്തി നശിച്ചു.
നാവായികുളത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്







































