തിരുവനന്തപുരം: എൽഡിഎഫിൽ ഉറച്ച് കേരള കോൺഗ്രസ് (എം). കേരള കോൺഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചത് പിണറായി വിജയനെന്നും ചെയർമാൻ ജോസ് കെ മാണി. ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകണമെന്നും ജോസ് കെ മാണി ചോദിച്ചു. യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. ചില വിഷയങ്ങളിൽ പ്രതിപക്ഷത്തേക്കാൾ കൂടുതൽ എതിർപ്പ് ഉയർത്തിയെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളിൽ വേറിട്ട നിലപാട് എടുത്തു.







































