കൊല്ലം.തന്ത്രിക്ക് കുരുക്കായി ദേവസ്വം ഉത്തരവ്,വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് ദേവസ്വം ഉത്തരവ്.നിർണായക ഉത്തരവ് പുറത്ത്. 2012ലാണ് ബോർഡ് കമ്മീഷണർ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്ന് ബോർഡ് തീരുമാനം. ഈ ഉത്തരവ് നിലനിൽക്കേയാണ് പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡ വാജി വാഹനം തന്ത്രിക്ക് നൽകിയത്
ഭരണസമതിക്ക് ഉത്തരവ് കുരുക്കാവും. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. യു.ഡി.എഫ് സർക്കാർ നിയമിച്ച ബോർഡും കുരുക്കിൽ. വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധം. 2017 ൽ വാജിവാഹനം നൽകിയത്
പ്രയാർ ഗോപാലകൃഷ്ണൻ ചെയർമാനായ ബോർഡ്
തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ് എന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ. പി. എൻ. ഡി നമ്പൂതിരി പറഞ്ഞു. തന്ത്രിക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡ്. മോഷണം പോയെന്ന് ദേവസ്വം ബോർഡിന് പരാതിയില്ല. തന്ത്രി സമൂഹത്തെ അപമാനിക്കാൻ ശ്രമം. 2012ലെ ഉത്തരവിനെക്കുറിച്ച് അറിയില്ല
അങ്ങനെ ഉത്തരവ് ഇറക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ല. ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയിൽ നിന്ന് മാറ്റാൻ ഗൂഢാലോചന. പുതിയ തന്ത്രിമാരെ കൊണ്ടുവരാൻ നീക്കം നടക്കുന്നതായും പി. എൻ. ഡി നമ്പൂതിരി പറഞ്ഞു.







































