തിരുവനന്തപുരം. മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് പ്രഖ്യാപനത്തിനിടെ കെ എം മാണി സ്മാരകത്തിന് ഭൂമി നൽകി സർക്കാർ.. വാട്ടർ അതോറിറ്റിയുടെ
25 സെൻ്റ് ഭൂമിയാണ് കെ. എം. മാണി ഫൗണ്ടേഷന് മന്ത്രിസഭാ യോഗം അനുവദിച്ചത്.. കൊടിയേരി സ്മാരകത്തിന് തലശേരിയിൽ ഭൂമി അനുവദിക്കാനും, കോളേജുകളിൽ അധ്യാപക തസ്തികൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു
കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണിമാറ്റ അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെയാണ് കെ എം മാണി ഫൗണ്ടേഷന് ഭൂമി മന്ത്രിസഭായോഗം.. കെ എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന സ്ഥാപനം തുടങ്ങാൻ
തിരുവനന്തപുരം വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റിയുടെ 25 സെൻറ് ഭൂമിയാണ് പാട്ടത്തിന് നൽകിയത്.. 2020 ൽ കേരള കോൺഗ്രസ് എം UDF നൊപ്പമായിരുന്നപ്പോഴാണ് സ്മാരകം തുടങ്ങാൻ 5 കോടി രൂപ തോമസ് ഐസക് അനുവദിച്ചു തന്നെ മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.. തലശ്ശേരി വാടിക്കകത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം തുടങ്ങാൻ 1.139 ഏക്കർ ഭൂമിയും നൽകി.. 2020-21 വര്‍ഷത്തില്‍ സർക്കാർ ആർട്സ് & സയൻസ് കോളേജുകളിൽ പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുന്നത്.. മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി.








































