കൊല്ലം. ശബരിമല സ്വർണ്ണക്കൊള്ള ദ്വാരപാലകശില്പ കേസിൽ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി SIT ക്ക് അനുമതി നൽകി. എസ് ഐ ടി ആവശ്യം പരിഗണിച്ചാണ് കോടതി നടപടി . അതേസമയം
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ശബരിമല സ്വർണ്ണക്കൊള്ള യിൽ കട്ടിളപ്പാളി കേസിന് പിന്നാലെ തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലകശില്പ കേസിൽ പ്രതി ചേർത്തതായി എസ് ഐ ടി കോടതിയെ ഇന്ന് അറിയിച്ചു. കേസിൽ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതിയുടെ അനുമതിയും SIT തേടി. എസ് ഐ ടി ആവശ്യം പരിഗണിച്ച കോടതി തന്ത്രിയുടെ അറസ്റ്റ് രേഖടുത്താൻ അനുമതി നൽകി.കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19 ലേക്ക് മാറ്റി എസ് ഐ ടി റിപ്പോർട്ടും കോടതി തേടി. അതേസമയം ശബരിമല സ്വർണ്ണക്കൊളളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ
14 ദിവസത്തേക്ക് കൂടി കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ജനുവരി 27ന് പത്മകുമാറിനെ വീണ്ടും ഹാജരാക്കണം





































