കടലിൽ കുളിക്കുന്നതിനിടെ ഭാര്യയുടെയും മകൻ്റെയും കൺമുന്നിൽ വച്ച് യുവാവ് തിരയിൽപ്പെട്ട് മരിച്ചു

Advertisement

തിരുവനന്തപുരം.കടലിൽ കുളിക്കുന്നതിനിടെ ഭാര്യയുടെയും മകൻ്റെയും കൺമുന്നിൽ വച്ച് യുവാവ് തിരയിൽപ്പെട്ട് മരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി 71/527യിൽ ക്ലീറ്റസിൻ്റെയും ജ സ്പിനിൻ്റെയും മകൻ അനീഷ് ജോസ് (37) ആണ് മരിച്ചത്.  ചെറിയ തുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽപ്പെട്ട് അനീഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തി. ഇതിനിടെ അനീഷിൻ്റ ശരീരം   കാണാതായതിന് അൽപ്പം അകലെ, കുളിക്കുകയായിരുന്നവരുടെ കാലിൽ വന്ന് തട്ടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.തുടർന്ന് കരയ്ക്കു കയറ്റുമ്പോഴേക്കും മരിച്ചിരുന്നു. പുതുവർഷ ഭാഗമായി ഭാര്യയും മകനും മറ്റ് ബന്ധുക്കളുമായി കടൽ തീരത്ത് എത്തിയതാ യിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here