കൊല്ലം. പത്തനംതിട്ട – കൊല്ലം കളക്ടറേറ്റുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇ- മെയിൽ സന്ദേശം. രാവിലെ പത്തരയോടെ കൂടിയാണ് കൊല്ലം കളക്ടറേറ്റിലെക്ക് ഇമെയിൽ സന്ദേശം എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ബോംബ് പൊട്ടും എന്നായിരുന്നു ഭീഷണി. ഉച്ചയോടെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് വന്ന ബോംബ് ഭീഷണിയിൽ മൂന്നുമണിക്ക് ബോംബ് പൊട്ടും എന്നായിരുന്നു സന്ദേശം. രണ്ടിടങ്ങളിലും ബോംബ് സ്ക്വാഡ് ഡോഗ് സ്ക്വാഡ് പോലീസ് അടക്കമുള്ളവർ ചേർന്ന് പരിശോധന നടത്തി. അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പത്തനംതിട്ടയിലേക്ക് വന്ന സന്ദേശത്തിൽ വയനാട് കളക്ടറേറ്റിലും തമിഴ് നടൻ വിജയുടെ വീട്ടിലും ബോംബ് വെക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു.





































