വയനാട് .പച്ചിലക്കാട് മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കൽ മേഖലയിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്.വയൽ കടന്ന് തോട്ടത്തിലെത്തിയ കടുവ കൽപ്പറ്റ – മാനന്തവാടി ഹൈവേയോട് ചേർന്നുള്ള എരനല്ലൂരിൽ എത്തി. ഈ പ്രദേശങ്ങളെല്ലാം 4 കിലോമീറ്റർ ചുറ്റളവിൽ ഉള്ളതാണ്. തെർമൽ വഴി രാത്രി നിരീക്ഷണം തുടർന്നെങ്കിലും കടുവ കാണാമറയത്ത് ആയിരിക്കുകയാണ്.
ഇന്ന് രാവിലെ കടുവയെ തുരത്തുകയോ കൂട്ടിലാക്കുകയോ ചെയ്യുന്ന ദൗത്യമാണ് നടക്കുന്നത്. അഞ്ചു വയസ്സുള്ള ആൺ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ 112 നമ്പർ കാരനാണ്. ഇതിനെ അമ്മാനി വനമേഖലയിലേക്ക് തുരത്താനായിരുന്നു ശ്രമമെങ്കിലും വിജയം കണ്ടില്ല. തൊട്ടടുത്തുള്ള പടിക്കംവയൽ പ്രദേശത്താണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് ഇത് ചീക്കല്ലൂർ പ്രദേശത്തേക്ക് എത്തുകയായിരുന്നു.






































