പാലക്കാട്. മലമ്പുഴ സർക്കാർ സ്കൂളിന് സമീപം ഇന്നലെ കണ്ടെത്തിയ പുലിയെ പിടികൂടാൻ ആകാത്തതിൽ ആശങ്കയിലായി പ്രദേശവാസികൾ. ഇന്നലെ രാത്രി യാത്രക്കാർ കണ്ട പുലിക്കായി ഇന്നും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്തെ ജാഗ്രത തുടരണമെന്ന പോലീസ് വകുപ്പും..
അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം.
മലമ്പുഴ ഹൈസ്കൂളിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് കാർ യാത്രക്കാർ പുലിയെ കണ്ടത്.
ജലസേചനവകുപ്പ് ജയിലിനായി വിട്ടുകൊടുത്ത സ്ഥലത്തെ മതിലിലാണ് പുലി ഉണ്ടായിരുന്നത്. തുടർന്ന് ആർആർടി സംഘം രാത്രി വൈകിയും ഇന്നും മലമ്പുഴ സർക്കാർ സ്കൂൾ പരിസരം, ഉൾപ്പടെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. .
ഇതോടെയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദ്ദേശം.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസും വനം വകുപ്പുഅറിയിച്ചു.
പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് രണ്ട് സംഘങ്ങളായി വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരും.പൊലീസ് സഹായത്തോടെ പ്രദേശത്തെ CCTV ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ് .
ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.
Home News Breaking News മലമ്പുഴ സർക്കാർ സ്കൂളിന് സമീപം ഇന്നലെ കണ്ടെത്തിയ പുലിയെ പിടികൂടാൻ ആകാത്തതിൽ ആശങ്ക






































