തിരുവനന്തപുരം. കരാർ കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ നടപടിയെടുത്ത് NHAI.കരാറിൽ ഏർപ്പെടുന്നതിൽ താൽക്കാലിക വിലക്കേർപ്പെടുത്തി.കമ്പനിക്കെതിരായ വിദഗ്ധ സമിതി അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് വിലക്ക്.
NH-66 ലെ അരൂർ മുതൽ തുറവൂർ വരെയുള്ള ആറ് വരി എലിവേറ്റഡ് കോറിഡോറിന്റെ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് കരാർ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റിയുടെ നടപടി. നിലവിലെ ഭാവിയിലോ ഏർപ്പെടാൻ ഒരുങ്ങുന്ന കരാറിൽ നിന്നാണ് അശോക ബിൽഡ്കോണിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കരാർ കമ്പനിക്കെതിരായ വിദഗ്ധസമിതിയുടെ അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് നിലവിലെ വിലക്ക്. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ തുടർനടപടികൾ ഉണ്ടാകുമെന്നും NHAI സൂചന നൽകി.NHAI നടപടിക്ക് പിന്നാലെ ഓഹരി വിപണികളിലും കരാർ കമ്പനിക്ക് കാര്യമായ ഇടിവുണ്ടായി.അരൂർ തുറവൂർ റോഡ് നിർമാണ ഘട്ടത്തിൽ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാൻ ഡ്രൈവർ മരിച്ചിരുന്നു. നിർമ്മാണ സമയത്ത് റോഡ് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും അത് മറികടന്നെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്നതും ആയിരുന്നു കരാർ കമ്പനിയുടെ വിശദീകരണം.സംഭവത്തെത്തുടർന്ന് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൃത്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അരൂർ പോലീസ് കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്
Home News Breaking News അരൂർ – തുറവൂർ റോഡിലെ അപകടം,കരാർ കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ നടപടിയെടുത്ത് NHAI






































