Home News Breaking News വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം...

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Advertisement

കോഴിക്കോട്. വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി.വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 17 ന് വടകര ദേശീയപാതയിൽ ചോറോട് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 62 വയസുകാരി മുത്തശ്ശി മരിക്കുകയും 9 വയസുകാരിയായ ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. ഈ കേസിലാണ് വടകര എംഎസിടി കോടതി കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. 

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ദൃഷാന .ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണ്ണായകമായത്.

Advertisement