വിയ്യൂർ. ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി
വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാര സമരം
മാവോയിസ്റ്റ് കേസിൽ തടവിൽ കഴിയുന്ന സന്തോഷ്, വിവേക് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ആശുപത്രിയിലും സമരം തുടർന്ന് തടവുകാർ
അതിനിടെ ഇന്ന് ജയിലിനു മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിക്കും
കഴിഞ്ഞ 13 ന് വിയൂർ അതീവ സുരക്ഷ ജയിലിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസറും തടവുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു
അസഭ്യം പറഞ്ഞത് തടവുകാർ ചോദ്യം ചെയ്യുകയും, സംഘർഷം ഉണ്ടാവുകയും ആയിരുന്നു
ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റത്തോടെ അസ്ഹറുദീൻ, മനോജ് എന്നിവരെ മണിക്കൂറുകളോളം സംഘം ചേർന്ന് മർദ്ദിച്ചു എന്നതാണ് പരാതി





































