ചികിത്സാ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് വേണുവിൻ്റെ ഭാര്യ സിന്ധു

Advertisement

ചവറ.ചികിത്സാ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് വേണുവിൻ്റെ ഭാര്യ സിന്ധു .അന്വേഷണത്തിൻ്റെ ഭാഗമായി ഒരാളും തങ്ങളെ ബന്ധപ്പെട്ടില്ല.ആരെങ്കിലും വിളിക്കുമെന്ന് കരുതി. മാനുഷിക പരിഗണന കാണിക്കാമായിരുന്നു അതും ഉണ്ടായില്ല. എന്തിനു വേണ്ടിയാണ് ഡോക്ടന്മാരെ രക്ഷിക്കാൻ ശ്രമിക്കുന്നത് ?.വേണു പറഞ്ഞ പോലെ നായ്ക്കളെ കാണുന്നതുപോലെയാണ് സർക്കാർ ഞങ്ങളെ കാണുന്നത്

ആകെയുള്ള കൂട്ടാണ് നഷ്ടപ്പെട്ടത്.ക്രിയാറ്റിൻ കൂടുതലാണെന്ന് പറഞ്ഞിട്ടില്ല. അവിടെ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരിൽ നിന്ന് വിവരങ്ങൾ തേടണം. അപ്പോൾ അറിയാം സത്യാവസ്ഥ.മുതിർന്ന ഡോക്ടർന്മാർ വന്ന് കണ്ടിട്ടില്ല. ഒന്നും പറഞ്ഞിട്ടും ഇല്ല

ഒരു ജീവൻ വെച്ചാണ് അവർ കളിച്ചത്. എന്തേലും പറഞ്ഞിരുന്നുവെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി രക്ഷപ്പെടുത്തിയേനെ.ഞാനും ഭർത്താവും നേരിട്ട അനുഭവമാണ് പറഞ്ഞത്. ആൻജിയോഗ്രാം കൊല്ലത്ത് ഇല്ലാത്തതിനാലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

Advertisement