മലപ്പുറം: ട്രെയിൻ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനെതുടർന്ന് ശീതളപാനീയ കച്ചവടക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തു ചാടി. ഇന്നലെ രാത്രി ഒമ്പതിന് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ മലപ്പുറം താനൂരിൽ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവ് ചാടിയത്. താനൂർ പാണ്ടിമുറ്റം സ്വദേശി അഷ്ക്കർ ആണ് ട്രെയിനിൽ നിന്ന് ചാടിയത്.
ഗുരുതരമായി പരിക്കേറ്റ അഷ്ക്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശീതള പാനീയങ്ങൾ വിൽക്കുന്നതിനിടെ ടിടിഇ ടിക്കറ്റടക്കമുള്ള രേഖകൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടപടി എടുക്കുമെന്ന് അറിയിച്ച് ടി.ടി.ഇ പിന്തുടർന്നപ്പോൾ അഷ്റഫ് പുറത്തേക്ക് ചാടുകയായിരുന്നു.






































