ഷൊർണ്ണൂർ. കൈലിയാട് വേമ്പലത്തുപാടത്ത് ലോഡുമായി പോവുകയായിരുന്ന ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞു,ഡ്രൈവർ വാണിയംകുളം പനയൂർ സ്വദേശി അക്ഷയ്ക്ക് പരിക്കേറ്റു.20 അടിയോളം താഴ്ച്ചയിലേക്കാണ് ലോറി മറിഞ്ഞത്
ലോറിയുടെ ക്യാമ്പിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പ്രദേശവാസികൾ ചേർന്ന് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.യുവാവിന്റെ തലയ്ക്കാണ് പരിക്ക്.പരിക്ക് അതീവ ഗുരുതരമല്ല.വേമ്പലത്ത് പാടത്തുപാടം അഡാട്ടിരിക്കുന്ന് ലിങ്ക് റോഡിലാണ് അപകടം. റോഡിൻറെ ഒരു ഭാഗം ഇടിഞ്ഞതാണ് ലോറി മറിയാൻ കാരണമായത്. സമീപത്ത് വീട് നിർമ്മാണത്തിന് ആവശ്യമായ മെറ്റലുമായി ക്രഷറിൽ നിന്നും പോവുകയായിരുന്ന ലോറിയാണ് മറഞ്ഞത്. ഇന്ന് വൈകിട്ട് 3 30 കൂടിയാണ് അപകടമുണ്ടായത്






































