കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്ത് നിന്നവരെ ഇടിച്ച് തെറിപ്പിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം, ദൃശ്യം

Advertisement

കൊട്ടാരക്കര. പനവേലിയിൽ വാഹനാപകടം. ബസ് കാത്ത് നിന്നവരെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു. രണ്ട് പേർ മരിച്ചു .നെഴ്സ് ആയ പനവേലി ഷാന്‍ഭവനില്‍ സോണിയ(33)യും സ്ഥലവാസി ശ്രീക്കുട്ടി(27)യും മരിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് ശ്രീക്കുട്ടി മരിച്ചത്.  ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജയൻ എന്നയാൾക്കും പരിക്കേറ്റു .ഇവരെ കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. പനവേലിയിൽ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ച് കയറിയ ശേഷം മുമ്പോട്ട് പോയി ഒരു ഓട്ടോയിലും ഇടിച്ചു.

മരിച്ച സോണിയയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണുള്ളത്.അപകട ശേഷം ഡ്രൈവർ ഇറങ്ങി ഓടിയെങ്കിലും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പാഞ്ഞുവന്ന പിക് അപിനുമുന്നില്‍നിന്നും തലനാരിഴക്കാണ് ബസ് കാത്തുനിന്ന മറ്റൊരു യുവതി രക്ഷപ്പെട്ടത്.

Advertisement