കൊല്ലം: അഞ്ചാലുംമൂട്ടിൽ തെരുവ് നായ് കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവ പോലീസുകാരന് ദാരുണാന്ത്യം. കടവൂർ സ്വദേശി അനൂപ് വരദരാജൻ (38) ആണ് മരിച്ചത്.കെ എ പി മൂന്നാം ബറ്റാലിയനിലെ പോലീസുകാരനാണ്.ഇന്നലെ രാത്രി 12.30ന് ഉണ്ടായ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിന് പരിക്കേറ്റു. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Home News Breaking News കൊല്ലത്ത് തെരുവ് നായ് കുറുകെ ചാടി;ബൈക്ക് മറിഞ്ഞ് യുവ പോലീസുകാരന് ദാരുണാന്ത്യം