കോതമംഗലത്ത് ഫുട്ബാൾ മത്സരം തുടങ്ങും മുമ്പ് ഗ്യാലറി തകർന്നുവീണു, 5 പേരുടെ നില ഗുരുതരം; നിരവധി പേർക്ക് പരിക്കേറ്റു

Advertisement

എറണാകുളം: കോതമംഗലത്ത് ഫുട്ബാൾ മത്സരം ആരംഭിക്കും മുമ്പ് താല്ക്കാലിക ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്.കോതമംഗലത്ത് അഖില കേരള ഫുട്ബാൾ ടൂർണ്ണമെൻറിന് വേണ്ടി മുളകൊണ്ട് നിർമ്മിച്ചതായിരുന്നു ഗ്യാലറി. രാത്രി 10.40 ഓടെ സെവൻസ് മത്സരം ആരംഭിക്കാനിരിക്കെ അടിവാട് എന്ന സ്ഥലത്തായിരുന്നു അപകടമുണ്ടായത്. ഗോൾ പോസ്റ്റിന് പിറകുവശത്തെ ഗ്യാലറി പൂർണ്ണമായി നിലംപൊത്തി. അവധി ദിവസമായിരുന്നതിനാൽ ധാരാളം ആളുകൾ മത്സരം കാണാനെത്തിയിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് ‘പരിക്കേറ്റ 15 പേരെ മാർ ബസേലിയോസ് ആശുപത്രിയിലും രണ്ട് കുട്ടികളെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 4000 ത്തോളം പേരാണ് ഫുഡ്ബോൾ ഫൈനൽ മത്സരം കാണാനെത്തിയത്.