മന്ത്രിസ്ഥാനം നീട്ടി കിട്ടാൻ ആന്റണി രാജു ലത്തീൻ സഭയുടെ സഹായം തേടിയെന്ന വെളിപ്പെടുത്തലുമായി ഫാദർ യൂജിൻ പെരേര, തിരികെ വെല്ലുവിളിച്ചതോടെ നിലതെറ്റി മന്ത്രി, ആൻ്റണി രാജുവിന്റെ മോഹത്തിന് തിരിച്ചടി

Advertisement

തിരുവനന്തപുരം . മന്ത്രിസ്ഥാനം നീട്ടി കിട്ടാൻ ആന്റണി രാജു ലത്തീൻ സഭയുടെ സഹായം തേടിയെന്ന വെളിപ്പെടുത്തലുമായി ഫാദർ യൂജിൻ പെരേര. രണ്ടര വർഷത്തിന് പകരം 5 വർഷവും മന്ത്രിസ്ഥാനം കിട്ടാൻ സഭയെക്കൊണ്ട് ഓശാരം പറയിപ്പിക്കാൻ സമീപിച്ചതായി യൂജിൻ പെരേര പറഞ്ഞു. ഇക്കാര്യങ്ങൾ നിഷേധിക്കാൻ കഴിയുമോ എന്നും ആൻ്റണി രാജുവിനോട് യൂജിൻ പെരേരയുടെ വെല്ലുവിളി.

എപ്പോൾ എവിടെവച്ചാണ് യൂജിൻ പെരെരയെ കണ്ടതെന്ന് തെളിയിക്കാൻ തിരികെ മന്ത്രി ആന്റണി രാജു വെല്ലുവിളിച്ചതോടെ ലത്തീൻ അതിരൂപതാ വികാരി ഫാ. യൂജിൻ പെരേരയുടെ പുതിയ വെളിപ്പെടുത്തലുകളിലേക്കു നീങ്ങി. മന്ത്രിസഭയിലേക്ക് എത്തുന്നതിന് ശുപാർശയ്ക്കായി ആൻ്റണി രാജു തന്നെ പലതവണ സമീപിച്ചെന്ന് ഫാദർ യൂജിൻ പെരേര. ഒപ്പം ഇക്കാര്യങ്ങൾ നിഷേധിക്കാനാവുമോ എന്ന് അദ്ദേഹം മറിച്ച് വെല്ലുവിളിച്ചു.

യൂജിൻ പെരേരയുടെ വെല്ലുവിളിക്ക് പകരം വെല്ലുവിളിയുമായി മന്ത്രി ആൻറണി രാജു രംഗത്തിറങ്ങി. പറഞ്ഞ ആരോപണങ്ങൾ തെളിയിക്കണമെന്ന് അതിരൂക്ഷ ഭാഷയിലാണ് മന്ത്രിയുടെ പ്രതികരണം.

ലത്തീൻ സഭ മന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ 5 വർഷം മന്ത്രി പദം എന്ന ആൻ്റണി രാജുവിന്റെ മോഹത്തിന് തിരിച്ചടിയായി. ലത്തീൻ സഭയും മന്ത്രിയും തമ്മിൽ തുറന്ന യുദ്ധം ആരംഭിച്ചതോടെ മന്ത്രിസഭാ പുനസംഘടന പുതിയ വിവാദങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.

Advertisement