ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്നു പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കേ, ഉപാധികളുമായി ഇറാന്‍. ചര്‍ച്ചയ്ക്കു മുമ്പ് തങ്ങളുടെ മരവിപ്പിച്ച സ്വത്ത് നല്‍കണമെന്ന് ഇറാന്‍. ലബനില്‍ വെടിനിര്‍ത്തല്‍ വേണം. ഹോര്‍മുസില്‍ ടോള്‍ ഈടാക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇറാന്‍ ജനങ്ങള്‍ക്കു സ്ഫോടന മുന്നറിയിപ്പു നല്‍കി.




































