ടെഹ്റാൻ: അമേരിക്കയുടെ നിർദേശങ്ങളിൽ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്ന് അമേരിക്കയോട് ഇറാൻ. ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ. കപ്പലുകൾക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും. യുഎന്നുമായും തുർക്കി സംസാരിച്ചു. കടലിടുക്ക് കടന്ന 2 എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തും. അതേസമയം 18 കപ്പലുകൾക്ക് കൂടി ഉടൻ അനുമതി കിട്ടുമെന്ന് കേന്ദ്ര സർക്കാർ.




































