Home News Breaking News സൈന്യത്തെ ഇറക്കേണ്ടി വന്നാല്‍ മടിക്കില്ലെന്ന് ട്രംപ്

സൈന്യത്തെ ഇറക്കേണ്ടി വന്നാല്‍ മടിക്കില്ലെന്ന് ട്രംപ്

Advertisement

ഇറാനിൽ ആവശ്യമെങ്കിൽ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മുൻപ് പല പ്രസിഡന്‍റുമാരും സൈന്യത്തെ നേരിട്ട് അയക്കില്ലെന്ന് ഉറപ്പുനൽകാറുണ്ടെങ്കിലും താൻ അങ്ങനെയൊരു വാഗ്ദാനം നൽകുന്നില്ലെന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ സൈന്യത്തെ ഇറക്കേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും എന്നാൽ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അതിന് മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ആരംഭിച്ച സൈനിക നടപടികൾക്ക് പിന്നാലെ ട്രംപ് നടത്തുന്ന ഈ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here