Home News International വിദ്യാർഥിനി പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് മരിച്ച സംഭവം; കുടുംബത്തിന് 260 കോടി രൂപ നഷ്ടപരിഹാരം

വിദ്യാർഥിനി പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് മരിച്ച സംഭവം; കുടുംബത്തിന് 260 കോടി രൂപ നഷ്ടപരിഹാരം

Advertisement

വാഷിങ്ടൺ ഡി സി: അമേരിക്കിലെ സിയാറ്റിലിൽ അമിതവേഗതയിലെത്തിയ പൊലീസ് ഓഫീസറുടെ വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 260 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കുമെന്ന് റിപ്പോർട്ട്. 2023 ജനുവരി 23നാണ് സിയാറ്റിലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാൻവി കണ്ടുല (23) എന്ന വിദ്യാർഥി വാഹനമിടിച്ച് മരിച്ചത്. മണിക്കൂറിൽ 74 മൈൽ (119 കി.മീ) വേഗതയിൽ വാഹനം ഓടിച്ച പൊലീസ് ഓഫീസർ ഓഫീസർ കെവിൻ ഡേവ് ജാൻവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏകദേശം 100 അടി ദൂരത്തേക്ക് തെറിച്ചുപോയ ജാൻവി തൽക്ഷണം മരിച്ചു. സിയാറ്റിൽ നഗരസഭയാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.

Advertisement