25.8 C
Kollam
Wednesday 28th January, 2026 | 12:02:18 AM
Home News Breaking News കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

Advertisement

കാബൂള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചൈനീസ് ഭരണകൂടം സിൻജിയാങ് പ്രവിശ്യയിൽ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെ നടത്തുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതികരണമെന്ന് പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി. അഫ്ഘാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചൈനീസ് റസ്റ്റോറന്റിൽ നടന്ന ഇന്നലെ നടന്ന സ്‌ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കാബൂളിലെ വാണിജ്യ മേഖലയായ ഷഹർ ഇ നൗവിലാണ് സ്‌ഫോടനമുണ്ടായത്.

Advertisement