ധാക്ക.ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ വീണ്ടും മരണം.55-കാരനായ ഹോട്ടലുടമ ലിറ്റൺ ചന്ദ്ര ഘോഷ് ആണ് മർദ്ദനമേറ്റ് മരിച്ചത്.ഗാസിപൂരിലെ കാലിഗഞ്ചിലാണ് കൊലപാതകം.സംഭവത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുൻ ജില്ലാ ട്രഷറർ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ബംഗ്ലാദേശിൽ ഇതുവരെ ഹിന്ദുക്കൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട 51 ആക്രമണങ്ങളിലായി 10 പേരാണ് കൊല്ലപ്പെട്ടത്.








































