ട്രംപ് കുറ്റവാളിയെന്ന് ഖമനയി

Advertisement

ടെഹ്റാൻ. ഇറാനിലുണ്ടായ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും അപവാദങ്ങൾക്കും അമേരിക്കൻ പ്രസിഡന്റിനെ കുറ്റവാളിയായി കണക്കാക്കുന്നുവെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി.

അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ളവർ ഇറാനിൽ കനത്ത നാശനഷ്ടം വരുത്തിയതായും ആയിരക്കണക്കിനു പേരെ വധിക്കുകയും ചെയ്തുവെന്നും ഖമനയി.

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഖമനയിയുടെ പ്രതികരണം.

ഇറാനിൽ പുതിയ നേതൃത്വത്തെ അന്വേഷിക്കേണ്ട സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മറുപടി.

പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഇതാദ്യമായാണ് ഖമനയി മാറണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെടുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here