ഇസ്രയേലിൽ മിസൈൽ ആക്രമണം; മലയാളി യുവതിക്ക് പരുക്ക്

Advertisement

ടെൽ അവീവ് ∙ സംഘർഷ ഭൂമിയായി മാറിയ ഇസ്രയേലിൽ മലയാളി യുവതിക്ക് മിസൈൽ ആക്രമണത്തിൽ പരുക്കേറ്റതായി വിവരം. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുന്ന ഷീജ ആനന്ദിനാണു പരുക്കേറ്റത്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണു ഷീജ. യുവതി അപകടനില തരണം ചെയ്തെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

കാലിനു പരുക്കേറ്റ ഷീജയെ ബെർസാലൈ ആശുപത്രിയിലേക്കും പിന്നീടു ടെൽ അവീവിലെ ആശുപത്രിയിലേക്കും മാറ്റി. ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു വിഡിയോ കോൾ ചെയ്തു സംസാരിക്കവേയാണു ആക്രമണം നടന്നത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായെന്നും ഫോൺ സംഭാഷണം നിലയ്ക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

Advertisement